The US FDA’s proposed rule on laboratory-developed tests: Impacts on clinical laboratory testing
ഉള്ളടക്കം
Edited by | Wu Zhengyi, Peter H. Raven & Hong Deyuan |
---|---|
രാജ്യം | China and USA |
ഭാഷ | English |
Discipline | Botany |
പ്രസാധകർ | Science Press (Beijing) & Missouri Botanical Garden (St. Louis) |
പുറത്തിറക്കിയത് | 1994-present (online since 5/21/2004) |
വെബ്സൈറ്റ് | http://www.efloras.org/flora_info.aspx?flora_id=2 |
ചൈനയിൽ കാണപ്പെടുന്ന സസ്യജാലങ്ങളുടെ വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്രീയ പ്രസിദ്ധീകരണമാണ് ഫ്ലോറ ഓഫ് ചൈന, Flora of China.[1]
ചൈനയിൽ കാണപ്പെടുന്ന 31,000-ൽ അധികം ട്രക്കിയോഫൈറ്റുകളുടെ വിവരങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാക്കാനുള്ള ഒരു സഹവർത്തിത്ത പദ്ധതിയാണ് ഇത്. ഇതിൽ 8,000-ഓളം ഔഷധ സസ്യങ്ങളും സാമ്പത്തികപ്രാധാന്യമുള്ള സസ്യങ്ങളും ഉൾപ്പെടുന്നു. 7,500 എണ്ണം മരങ്ങളും കുറ്റിച്ചെടികളും ആണ്. Flora Republicae Popularis Sinicae (FRPS)-ന്റെ ഇംഗ്ലീഷ് ഭാഷ്യം ആണിത്.[1]
ഇതിന്റെ സഹചാരിയായ Flora of China Illustrations എന്ന പരമ്പരയിൽ ഫ്ലോറ ഓഫ് ചൈനയിൽ വിവരിച്ചിട്ടുള്ള സസ്യങ്ങളിൽ 65%-ന്റെയും ചിത്രീകരണങ്ങളുണ്ട്. അതിലെ പല വാള്യങ്ങളും സസ്യങ്ങളുടെ ചിത്രീകരങ്ങളോടെയുള്ള പ്രസിദ്ധീകരങ്ങളിൽ ലോകത്തിലേക്കും ഏറ്റവും വലിയവയാണ്.[1]
കൂടാതെ, സസ്യനാമങ്ങൾ, രചനകൾ, ചൈനയിലും പുറത്തുമുള്ള വിതരണം, തദ്ദേശീയത, തുടങ്ങിയ വിവരങ്ങളും ഫ്ലോറ ഓഫ് ചൈനയിൽ ഉണ്ട്. ഈ ഡേറ്റാബേസും ട്രോപിക്കോസ് ഡേറ്റാബേസും ചേർന്ന് തെരയാനുള്ള സവിധാനമുണ്ട്.[1]
ഇതിനായി ചൈനയിലെയും മറ്റ് 29 രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ ഒരുമിച്ച് ഗവേഷണത്തിലും എഴുത്തിലും വിശകലനത്തിലും സഹകരിക്കുന്നു. Harvard University Herbaria, California Academy of Sciences, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ, Royal Botanic Garden Edinburgh, Royal Botanic Gardens, Kew, Muséum National d'Histoire Naturelle (Paris), Missouri Botanical Garden, എന്നിവ ഈ പദ്ധതിയുടെ ചൈനീസ് അല്ലാത്ത പത്രാധിപ സമിതികളായി വർത്തിക്കുന്നു. CAS Institute of Botany (Beijing), Kunming Institute of Botany, Jiangsu Institute of Botany (Nanjing), South China Botanical Garden (Guangzhou) എന്നിവയാണ് ചൈനീസ് സമിതികൾ. ലോകം മുഴുവനുമായി 478 ശാസ്ത്രജ്ഞർ ഇതിൽ പങ്കാളികളാണ്.[1]
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 "Flora of China @ efloras.org". www.efloras.org. Archived from the original on 2012-05-01. Retrieved 17 June 2017.
പുറം കണ്ണികൾ
- Flora of China Archived 2012-05-01 at the Wayback Machine.