The US FDA’s proposed rule on laboratory-developed tests: Impacts on clinical laboratory testing
ഉള്ളടക്കം
പൂവ്വം | |
---|---|
പൂവ്വത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. oleosa
|
Binomial name | |
Schleichera oleosa | |
Synonyms | |
Pistacia oleosa Lour. (1790) |
ഇൻഡ്യയിലാകമാനം സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് പൂവം/പുവ്വം. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെ[1] ഉയരത്തിൽ വളരുന്ന വൃക്ഷമാണ്. ഇലകൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും കാണുന്ന പൂവം ഒരു ശരാശരി വലിപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.[2]. ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.
Schleichera എന്ന് ജനുസ്സിൽ ഈ ഒരു സ്പീഷിസ് മാത്രമെ ഉള്ളൂ.
രസാദി ഗുണങ്ങൾ
രസം :അമ്ലം (ഫലത്തിന്), തിക്തം, കഷായം (തൊലിക്കും, തൈലത്തിനും)
ഗുണം :ഗുരു, സ്നിഗ്ദ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [3]
ഔഷധയോഗ്യ ഭാഗം
ഫലം, തൊലി, ബീജതൈലം [3]
ഔഷധശാസ്ത്രം
- പൂവ്വത്തിന്റെ തോലിൽ നിന്നും തടിയിൽ നിന്നും വേർതിരിച്ചെടുത്ത ഏഴ് ഹൈഡ്രോക്സൈലേറ്റഡ് സ്റ്റീറോളുകൾക്കും (സ്‌ക്ലൈകെറാസ്റ്റാറ്റിൻ 1 മുതൽ 7 വരെ), രണ്ട് അനുബന്ധ സ്റ്റീറോളുകൾക്കും (സ്‌ക്ലൈകിയോൾ 1, 2) രക്താർബുദ കോശങ്ങളുടെ വളർച്ചയെ തടയുവാനുള്ള ശേഷിയുണ്ട്.[4]
- പൂവ്വത്തിന്റെ തോലിൽ നിന്നും നിർമ്മിച്ച ലായനി വയറിൽ ഉണ്ടാകുന്ന വൃണങ്ങൾക്കുള്ള ചികിത്സയിൽ ആധുനിക ഔഷധമായ ഒമിപ്രസോളിനെക്കാൾ ഫലമുണ്ട് എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[5]
- ഫ്രീ റാഡിക്കലുകളുകൾ മനുഷ്യ ഡി.എൻ.എ. യുടെ ഘടനയിൽ മാറ്റം വരുത്തി അർബുദം പോലെയുള്ള രോഗങ്ങൾക്കും, കോശങ്ങളുടെ അകാല മരണത്തിനും കാരണമാകുന്നത് തടയുവാൻ പൂവത്തിൽ നിന്ന് ലഭിച്ച ഘടകങ്ങൾക്ക് കഴിവുണ്ട്[6]
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-19. Retrieved 2012-11-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Journal of Natural Products, 2000, 63 (1), pp 72–78;Isolation and Structures of Schleicherastatins 1−7 and Schleicheols 1 and 2 from the Teak Forest Medicinal Tree Schleichera oleosa
- ↑ International Journal of Research in Pharmaceutical and Biomedical Sciences; Research Paper-Antiulcer activity of Schleichera oleosa; ISSN 2229 3701
- ↑ Drug and chemical toxicology;2010 Oct;33(4):329-36;Diminution of free radical induced DNA damage by extracts/fractions from bark of Schleichera oleosa
പുറത്തേക്കുള്ള കണ്ണികൾ
- http://www.biotik.org/india/species/s/schloleo/schloleo_en.html Archived 2012-01-16 at the Wayback Machine.
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- പൂവത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ Archived 2012-01-19 at the Wayback Machine.
- മറ്റു പേരുകൾ