Search for LIMS content across all our Wiki Knowledge Bases.
Type a search term to find related articles by LIMS subject matter experts gathered from the most trusted and dynamic collaboration tools in the laboratory informatics industry.
ഏപ്രിൽ 8 - കേരള സർക്കാരിന്റെ 2007-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ: മോഹൻലാൽ (പരദേശി), മികച്ച നടി:മീരാ ജാസ്മിൻ (ഒരേ കടൽ), മികച്ച കഥാകൃത്ത്: പി.ടി. കുഞ്ഞുമുഹമ്മദ് (പരദേശി). ഛായാഗ്രാഹകൻ :എം.ജെ. രാധാകൃഷ്ണൻ (അടയാളങ്ങൾ). തിരക്കഥാകൃത്ത്: സത്യൻ അന്തിക്കാട് (വിനോദയാത്ര). ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (പ്രണയകാലം). മികച്ച ചലച്ചിത്രത്തിനടക്കം അഞ്ചു പുരസ്കാരങ്ങൾ അടയാളങ്ങൾ എന്ന ചലച്ചിത്രം നേടി.
മേയ് 25 - ഫീനിക്സ് ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി
മേയ് 25 - കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ആകെയുള്ള 224 സീറ്റുകളിൽ ബി.ജെ.പി. ക്ക് 110 സീറ്റ്, കോൺഗ്രസിന് 80 സീറ്റ്, ജനതാദൾ-എസ്സിന് 28 സീറ്റ്,ബാക്കി 6 സീറ്റ് സ്വതന്ത്രരും നേടി.
ജൂലൈ 19 - ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ വാലില്ലാപ്പുഴ എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപകനായ ജയിംസ് അഗസ്റ്റിൻ മരിച്ചു.
ജൂലൈ 29 - കൊച്ചിയിലെ സ്മാർട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
ജൂലൈ 29 - 2008-ലെ മലയാറ്റൂർ അവാർഡിന് കെ.പി. രാമനുണ്ണി അർഹനായി.
ജൂലൈ 30 - സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ സ്കോളർഷിപ്പ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ജൂലൈ 31 - ബാബാ ആംതെയുടെ മകൻ പ്രകാശ് ആംതെയ്ക്കും മരുമകൾ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമൺ മഗ്സാസെ അവാർഡ്.
ഓഗസ്റ്റ് 17 - ബെയ്ജിങ് ഒളിമ്പിക്സിലെ നീന്തലിൽ 8 സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി. ഒളിമ്പിക്സിൽ വ്യക്തിഗതയിനത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (14) നേടിയതും ഇദ്ദേഹമാണ്.[11]
ഓഗസ്റ്റ് 24 -ബെയ്ജിങ് ഒളിമ്പിക്സിന് തിരശ്ശീല വീണു. [18] 51 സ്വർണ്ണമുൾപ്പടെ 100 മെഡലുകൾ നേടിയ ആതിഥേയരായ ചൈന ഓവറോൾ ചാമ്പ്യന്മാരായി. 36 സ്വർണ്ണമുൾപ്പെടെ 110 മെഡലുകൾ നേടിയ അമേരിക്ക രണ്ടാമതും. ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ 50-ആം സ്ഥാനത്താണ്. [19]
സെപ്റ്റംബർ 17 - ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി മഹാരാജ കിഷൻ കൗശിക് തിരഞ്ഞെടുക്കപ്പെട്ടു. 1988-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായിരുന്നു. നിലവിൽ വനിതാ ഹോക്കി ടീമിന്റെ പരിശീലനകാണ്.[36]
ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സംരക്ഷണപുരസ്കാരത്തിന് പ്രകാശ് ആംതെ അർഹനായി.[58]
ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.[59]
ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാംപൂ എന്നിവർ അർഹരായി.[60] .
ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്ളൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ് ഇവർക്ക് പുരസ്ക്കാരം ലഭിച്ചത്.[63]
ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ് മാർട്ടി അഹ്തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ് പുരസ്കാരം.[65]
ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.[66]
ഒക്ടോബർ 17 - ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ബഹുമതിക്ക് സച്ചിൻ തെൻഡുൽക്കർ അർഹനായി. ബ്രയൻ ലാറയുടെ 11,953 റൺസ് എന്ന റെക്കോർഡാണ് മൊഹാലിയിലെ ബോർഡർ -ഗവാസ്കർ ,ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ മറികടന്നത്.[70]
നവംബർ 23 - കുൻവാര് നാരായൺ, രവീന്ദ്ര കേൽക്കർ, സത്യവ്രത ശാസ്ത്രി എന്നിവർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2005-ലെ പുരസ്കാരമാണ് നാരായണിന്. 2006-ലേത് കേൽക്കറും ശാസ്ത്രിയും പങ്കിട്ടെടുത്തു.[89]
↑"Overall Medal Standings". The official website of the BEIJING 2008 Olympic Games. Retrieved 2008 ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help)