Cybersecurity and privacy risk assessment of point-of-care systems in healthcare: A use case approach

ഡയ
വികസിപ്പിച്ചത്ഡയ ഡെവലപ്പേഴ്സ്
Stable release
0.97.2 / ഡിസംബർ 18, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-12-18)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി
ഓപ്പറേറ്റിങ് സിസ്റ്റംയൂണിക് സമാനം, വിൻഡോസ്, മാക് ഓഎസ്
തരംരേഖാചിത്ര സോഫ്റ്റ്‌വെയർ
അനുമതിപത്രംജിപിഎൽ
വെബ്‌സൈറ്റ്ലൈവ്.ഗ്നോം.ഓർഗ്/ഡയ

രേഖാ ചിത്രങ്ങൾ രചിക്കുന്നതിനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഡയ. അലക്സാണ്ടർ ലാർസൺ എന്ന വ്യക്തിയാണീ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയുടേതിന് സമാനമായ നിയന്ത്രിക്കാവുന്ന ഏക രേഖാ സമ്പർക്കമുഖമാണ് ഡയയും ഉപയോഗിക്കുന്നത്.

സവിശേഷതകൾ

വിവിധ ആവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള പാക്കേജുകൾ ഡയയിൽ ലഭ്യമാണ്. ഫ്ലോചാർട്ട്, നെറ്റ്‌വർക്ക് രേഖാചിത്രങ്ങൾ, സേർക്കിട്ട് രേഖാചിത്രങ്ങൾ പോലെയുള്ളവ ഡയയിൽ ലഭ്യമാണ്. വിവിധ തരത്തിൽ പെട്ട ചിഹ്നങ്ങളെ ഒരുമിച്ച് ഉപയോഗിക്കുന്നതിൽ നിന്ന് ഡയ ഉപയോക്താക്കളെ വിലക്കുന്നില്ല.

ഡയ അസ്തിത്വ-ബന്ധ ചിത്രങ്ങൾ, യൂനിഫൈഡ് മോഡലിംഗ് ലാംഗ്വിജ് (യുഎംഎൽ) രേഖാചിത്രങ്ങൾ, ഫ്ലോ ചാർട്ടുകൾ, നെറ്റ്‌വർക്ക് രേഖാചിത്രങ്ങൾ, ലളിതമായ ഇലക്ട്രിക് സേർക്കിട്ടുകൾ എന്നിവ വരക്കാൻ സഹായിക്കുന്നു. എക്സ്എംഎൽ താളുകൾ തയ്യാറാക്കുകയും എസ്‌വി‌ജി രൂപങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നതിലൂടെ പുതിയ രൂപങ്ങൾക്കുള്ള പിന്തുണ കൂട്ടിച്ചേർക്കുകയും ചെയ്യാവുന്നതാണ്.

സ്വയം നിർമ്മിത എക്സ്എംഎൽ ഫയലുകളായാണ് ഡയ ഫയലുകളെ സൂക്ഷിച്ചുവെക്കാറുള്ളത്. ഇത് സ്ഥല ലാഭത്തിനായി ജിസിപ്പ് രൂപത്തിൽ ചുരുക്കുകയും ചെയ്യുന്നു. നിരവധി താളുകൾ ഒന്നിച്ച് ചേർക്കുന്നതിലൂടെ വലിയ രൂപങ്ങൾ പ്രിന്റെടുക്കാവുന്നതുമാണ്.[1] പൈത്തൺ ഉപയോഗിച്ചും ഡയ രേഖാചിത്രങ്ങൾ തയ്യാറാക്കാവുന്നതാണ്.

കയറ്റുമതി

രേഖാ ചിത്രങ്ങൾ വിവിധ തരം ഫയൽ രൂപങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഡയക്കാവും. പ്രധാനപ്പെട്ടവ:

ഇതും കൂടി കാണുക

അവലംബം

  1. "Dia". ohloh. Geeknet, Inc. Archived from the original on 2009-06-18. Retrieved 2010-05-30.

പുറംകണ്ണികൾ