A survival guide for the rapid transition to a fully digital workflow: The Caltagirone example

കണ്ണികൾ തിരുത്തുക
കേംബ്രിഡ്ജിലെ കിങ്സ് കോളേജ്

ഇംഗ്ലണ്ടിലെ കിഴക്കൻ ആംഗ്ലിയിൽ പെട്ട കേംബ്രിഡ്ജ്ഷയർ കൗണ്ടിയുടെ ആസ്ഥാനമാണ്‌ കേംബ്രിഡ്ജ് നഗരം. ലോകപ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2001-ലെ കണക്കനുസരിച്ച് കേംബ്രിഡ്ജിലെ ജനസംഖ്യ 1,08,863 ആയിരുന്നു.

റോമാസാമ്രാജ്യത്തിനു മുൻപു മുതലേ കേംബ്രിഡ്ജിൽ മനുഷ്യവാസമുണ്ടയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇരുമ്പു യുഗത്തിലെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 40 ഇൽ റോമാസാമ്രാജ്യം ബ്രിട്ടൻ കീഴടക്കി. തുടർന്ന് സാക്സൺ, വൈക്കിങ്, നോർമൻ ആധിപത്യത്തിൽ ആയിരുന്നു ബ്രിട്ടനും അതിനോടൊപ്പം കേംബ്രിഡ്ജും.